CinemaGeneralLatest NewsMollywoodNEWS

മൂന്നുവർഷത്തെ എന്റെ പ്രയത്‌നമാണ്, മരക്കാറിന് പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്:പ്രിയദർശൻ

ആഗസ്റ്റ് 12ന് തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യാനാണ് തീരുമാനം

പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാര്‍. നിലവിലെ സാഹചര്യത്തിൽ ചിത്രം ഒടിടി റിലീസിനെത്തുമോ എന്നുളള ചർച്ചകൾ ശക്തമാണ്. എന്നാൽ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മരക്കാര്‍ ഒരിക്കലും ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്നും, തന്റെ മൂന്ന് വര്‍ഷത്തെ പ്രയ്തനം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് വലിയ നിരാശയാണ് എന്നും പ്രിയദർശൻ പറയുന്നു. ദി ക്വിന്റുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ സിനിമ ആഗസ്റ്റ് 12ന് തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. സിനിമ റിലീസ് ചെയ്ത 21 ദിവസം മറ്റൊരു സിനിമ പോലും റിലീസ് ചെയ്യില്ലെന്നാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും തിയറ്റര്‍ അസോസിയേഷന്റെ തീരുമാനം.

പ്രിയദർശന്റെ വാക്കുകൾ:

‘മരക്കാര്‍ ഒരു വലിയ സിനിമയാണ്. മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്‌നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് നിരാശയാണ്. അതെനിക്ക് എന്തായാലും ആഗ്രഹമില്ല. നിലവില്‍ ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മരക്കാര്‍ റിലീസ് ചെയ്ത് 21 ദിവസത്തിന് മറ്റൊരു സിനിമയും മലയാളത്തലും തമിഴിലും റിലീസ് ചെയ്യില്ല. അതിന് തമിഴ്‌നാട്ടിലേയും, കേരളത്തിലെയും തിയറ്റര്‍ അസോസിയേഷന് നന്ദി പറയുന്നു. മരക്കാറിന് പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് തിയറ്റര്‍ ഉടമകള്‍ ഈ തീരുമാനത്തിലെത്തിയത്. എല്ലാം വിചാരിച്ച പോലെ തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button