CinemaGeneralLatest NewsMollywoodNEWS

കിരീടത്തിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ വാങ്ങിയിരുന്ന പ്രതിഫലം ?

കോടികൾ ഇന്ന് വാങ്ങുന്ന മോഹൻലാലിന്റെ പഴയകാലത്തെ പ്രതിഫലം ഇങ്ങനെ

മലയാളികൾ നെഞ്ചോട് ചേര്‍ത്ത ചിത്രമാണ് മോഹൻലാലിന്റെ കിരീടം. മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന, തിലകനും മോഹൻലാലും മത്സരിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയിട്ട് ഇന്ന് 31 വർഷം പിന്നിടുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കായി നടൻ മോഹൻലാൽ അന്ന് വാങ്ങിയിരുന്ന പ്രതിഫലത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കോടികൾ ഇന്ന് വാങ്ങുന്ന താരത്തിന്റെ അന്നത്തെ പ്രതിഫലം വെറും നാലര ലക്ഷം രൂപയായിരുന്നു. എന്നാൽ മോഹൻലാൽ കിരീടത്തിനായി നാലു ലക്ഷം രൂപ മാത്രമാണ് വാങ്ങിയെതെന്നാണ് റിപ്പോർട്ടുകൾ. നിര്‍മാതാവ് ഉണ്ണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്.

കിരീടത്തിന്റെ ആകെ ചിലവ് ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു. സേതുമാധവൻ ആയി അഭിനയിക്കുമ്പോൾ മോഹൻലാലിന് പ്രായം 29 വയസ്സായിരുന്നു. മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നുമാണ് കിരീടത്തിലേത്.

shortlink

Related Articles

Post Your Comments


Back to top button