BollywoodGeneralLatest NewsMollywoodNEWSSocial Media

അടുത്തിടയിലും ഞങ്ങൾ താങ്കളെ കുറിച്ച് സംസാരിച്ചു, വാപ്പച്ചി ത്രീവമായി സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു: ദുൽഖർ

എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ദുൽഖർ

ഇതിഹാസ താരം ദിലീപ് കുമാറിന് വിടപറയുകയാണ് സിനിമാലോകം. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാനും ദിലീപ് കുമാറിന് അനുശോചനമറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും ദിലീപ് കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദുൽഖർ കുറിക്കുന്നു. എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ദുൽഖർ പറയുന്നു.

‘ഏതാനും ആഴ്ചകൾക്ക് മുൻപ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചു. അദ്ദേഹം ത്രീവമായി സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന രീതിയിലും. ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തേൻ പോലെ ഒഴുകുമെന്ന്, നിങ്ങൾ അനന്തമായി സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്. ഒരു പരിപാടിയ്ക്കിടയിലോ വിദേശത്ത് ഷോപ്പിംഗ് ചെയ്യുമ്പോഴോ നിങ്ങൾ വാപ്പച്ചിയെ കണ്ടാൽ എപ്പോഴും അദ്ദേഹത്തെ സ്നേഹത്തോടെ സമീപിക്കുകയും സ്നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്. നിങ്ങളായിരുന്നു എല്ലാ​ അർത്ഥത്തിലും അദ്ദേഹത്തിന്റെ ഫേവറേറ്റ്. എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു,’ ദുൽഖർ കുറിക്കുന്നു.

https://www.instagram.com/p/CRBKwa2pNZy/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button