ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. പലപ്പോഴും തന്റെ ഫിറ്റനസ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ജിം തുറന്ന സന്തോഷത്തിലാണ് താരം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ജിമ്മിൽ നിന്നുള്ള ചിത്രത്തോടൊപ്പമാണ് ഉണ്ണി ഇക്കാര്യം അറിയിച്ചത്.
‘ഒടുവിൽ ഇത് തുറന്നിരിക്കുന്നു’ എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CQ_LxI4j73j/?utm_source=ig_web_copy_link
മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20 കിലോയിലധികം ഭാരം വർധിപ്പിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിന് ശേഷം ആ ശരീര ഭാരം കുറച്ച് വീണ്ടും പഴയ രൂപത്തിൽ എത്തിയ ഉണ്ണിമുകുന്ദൻ ശരീര സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന യുവാക്കൾക്ക് പ്രചോദനമാകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം വൈറലായി മാറിയിരുന്നു.
Post Your Comments