GeneralLatest NewsMollywoodNEWS

വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി സീമ: മൊബൈൽ ഫോണുകൾ കൈമാറി

സീമ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്

നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി നടി സീമ ജി നായർ. ആലുവ വെല്‍ഫെയര്‍ വില്ലേജിലെ കുട്ടികൾക്കും, നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കും താരം പഠനാവശ്യത്തിനായുള്ള മൊബൈല്‍ ഫോണ്‍ നല്‍കിയിരിക്കുകയാണ്. സീമ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇനിയും മൊബൈല്‍ ഫോണുകള്‍ വേണമെന്ന് കുടുംബങ്ങള്‍ അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു എന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.

‘ആലുവ വെല്‍ഫെയര്‍ വില്ലേജിലെ കുഞ്ഞുങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനവശ്യത്തിനുള്ള 10 മൊബൈല്‍ ഫോണുകള്‍ കൈമാറി.. കൂടാതെ വിവിധ ഭാഗങ്ങളിലായുള്ള നിര്‍ധന കുടുംബങ്ങളിലെ 6 കുഞ്ഞുങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊടുത്തു.. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടിയിരുന്ന കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ സഹായിച്ച നിങ്ങളെവരുടെയും സഹകരണത്തിനു നന്ദി, സ്‌നേഹം അറിയിക്കുന്നു. ഇനിയും 8 ഓളം നിര്‍ധന കുടുംബങ്ങളില്‍ നിന്ന് ആവശ്യം അറിയിച്ചിട്ടുണ്ട്… തുടര്‍ന്നും എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷയോടെ സ്‌നേഹത്തോടെ’- സീമ ജി നായര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button