GeneralKollywoodLatest NewsMovie GossipsNEWSTollywood

ട്രാക്ക് മാറ്റി പിടിക്കാനൊരുങ്ങി കാജൽ അഗർവാൾ: തമന്നയെ അനുകരിക്കുകയാണെന്ന് സോഷ്യൽ മീഡിയ

ഏതെങ്കിലും ടെലിവിഷന്‍ ഷോയില്‍ അവസരം ലഭിയ്ക്കുമോ എന്ന അന്വേഷണത്തിലാണ് കാജളിന്റെ സഹായികള്‍ എന്നാണ് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണ് കാജൽ അഗർവാളും തമന്നയും. ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വിവാഹം ഒക്കെ കഴിഞ്ഞുവെങ്കിലും കാജൽ അഗര്‍വാള്‍ ഇപ്പോഴും സിനിമയിൽ സജീവമാണ്. തമിഴിലും തെലുങ്കിലും ചില വന്‍ ചിത്രങ്ങളിലാണ് കാജൽ കരാറ് ചെയ്തിരിയ്ക്കുന്നത് എങ്കിലും പഴയത് പോലെയുള്ള ട്രെൻഡിങ് ഇപ്പോൾ താരത്തിന് ഇല്ല എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്റെ പതിവ് ശൈലികൾ മാറ്റി പിടിക്കാനൊരുങ്ങുകയാണ് കാജൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരം ലക്ഷ്യം വെക്കുന്നത് നടി തമന്നയുടെ രീതികളിലേക്കാണ് എന്ന ഗോസിപ്പുകളും ഉയരുന്നുണ്ട്.

തമന്നയെ പോലെ ഒടിടി വെബ്‌സീരിസിലും ടെലിവിഷൻ ഷോകളിലും ശ്രദ്ധ തിരിക്കുകയാണ് കാജലും. വെബ്‌സീരിസില്‍ അഭിനയിക്കുമ്പോള്‍ സിനിമയില്‍ ഉള്ളതിനെക്കാള്‍ ഇരട്ടി പ്രതിഫലം ലഭിക്കും. മാത്രമല്ല ടെലിവിഷന്‍ ഷോയിലും തമന്നയെ അവതാരകയായി ക്ഷണിച്ചിട്ടുണ്ട്. മുൻനിര നായികയായതിനാൽ ചോദിക്കുന്ന പ്രതിഫലവും ലഭിക്കും. ഇതാണ് കാജലിനെയും ഈ മാർഗത്തിലേക്ക് ആകർഷിക്കുന്നത്.

നേരത്തെ തന്നെ ഒരു വെബ് സീരീസില്‍ കാജൽ അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്. അതിന് പുറമെ ഏതെങ്കിലും ടെലിവിഷന്‍ ഷോയില്‍ അവസരം ലഭിയ്ക്കുമോ എന്ന അന്വേഷണത്തിലാണ് കാജളിന്റെ സഹായികള്‍ എന്നാണ് റിപ്പോർട്ടുകൾ. ഉയര്‍ന്ന പ്രതിഫലവും സജീവ സാന്നിധ്യവുമാണ് കാജളിന്റെ ലക്ഷ്യമെന്നാണ് പാപ്പരാസികൾ പറയുന്നത്.

അതേസമയം ചിരജ്ജീവി നായകനാകുന്ന ആചാര്യ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലാണ് കാജൽ അടുത്തതായി അഭിനയിക്കുന്നത്. കമല്‍ ഹാസന്റെ ഇന്ത്യന്‍ 2 എന്ന ശങ്കര്‍ ചിത്രത്തിലും കാജലാണ് നായിക. ദുല്‍ഖര്‍ സല്‍മാന് ഒപ്പം അഭിനയിച്ച ഹേയ് സിനാമിക എന്ന ചിത്രവും ഉടനെ റിലീസ് ചെയ്യുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button