GeneralKollywoodLatest NewsNEWSWOODs

വസ്ത്ര കടയുടെ ഉദ്ഘാടനത്തിനിടയിൽ ഫോട്ടോ എടുക്കാൻ ആരാധകൻ, ശരീരത്തില്‍ കടന്നുപിടിച്ചു; പ്രതികരിച്ച്‌ കാജല്‍ അഗര്‍വാള്‍

താരത്തെ ഫോട്ടോയെടുക്കുന്നതിനിടയിൽ പിന്നില്‍ നിന്ന് കയ്യിട്ട് പിടിക്കുകയായിരുന്നു

തെന്നന്ത്യൻ സുന്ദരി കാജല്‍ അഗർവാളിനോട് മോശമായി പെരുമാറി ആരാധകൻ. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്.

read also: ലേഡി ആക്ഷൻ ചിത്രം “രാഷസി”: ഓഡിയോ ലോഞ്ച് നടന്നു

ഹൈദരാബാദിലെ ഒരു വസ്ത്ര കടയുടെ ഉദ്ഘാടനത്തിനായി എത്തിയ താരത്തെ ഫോട്ടോയെടുക്കുന്നതിനിടയിൽ പിന്നില്‍ നിന്ന് കയ്യിട്ട് പിടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടിയ താരം എന്താണ് ചെയ്തത് എന്ന് ഇയാളോട് ദേഷ്യത്തിൽ ചോദിക്കുന്ന വീഡിയോ പുറത്ത്.

നിരവധി പേരാണ് ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയത്. സ്ത്രീകളുടെ ശരീരത്തില്‍ അനുവാദമില്ലാതെ പിടിക്കരുതെന്ന് എന്നാണ് ഇവർ മനസിലാക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ അവസരത്തില്‍ മാന്യമായി പ്രതികരിച്ച കാജളിനെ അഭിനന്ദിക്കുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button