GeneralLatest NewsMollywoodNEWS

‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ ഡിവൈഎഫ്‌ഐക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു: ഹരീഷ് പേരടി

ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേര

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പ്രതിയായ അര്‍ജുൻ ഡിവൈഎഫ്‌ഐക്കാരനായതില്‍ തനിക്ക് ലജ്ജ തോന്നുന്നു എന്ന് ഹരീഷ് പേരടി പറയുന്നു. ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയിലെ സഖാക്കളെ അപമാനിക്കുന്നതാണ് അര്‍ജുന്റെ പ്രവൃത്തിയെന്നും താരം കൂട്ടിച്ചേര്‍ച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ:

‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവന്‍ Dyfiക്കാരനായതില്‍ ഞാനും ലജ്ജിക്കുന്നു…ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന Dyfiയിലെ ആയിരകണക്കിന് സഖാക്കളെ അപമാനിക്കുന്നതാണ് ഇവന്റെ പ്രവൃത്തി..ഇനിയെങ്കില്ലും യുവമോര്‍ച്ചയെ പോലെ,യൂത്ത് ലീഗിനെ പോലെ,യൂത്ത് കോണ്‍ഗ്രസ്സിനെ പോലെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും മെമ്പര്‍ഷിപ്പ് കൊടുക്കാതിരിക്കുക…ഒരു ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാന്‍ അംഗങ്ങള്‍ക്ക് രാഷ്ട്രിയ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക…ലാല്‍ സലാം’

shortlink

Related Articles

Post Your Comments


Back to top button