CinemaGeneralKollywoodLatest NewsNEWS

വരുന്നൂ ‘നവരസ’: റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

നവരസങ്ങളെ അടിസ്ഥാനമാക്കി തമിഴ് സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ

നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ നവരസയുടെ റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. ആഗസ്റ്റ് 6നാണ് ആന്തോളജി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തില പ്രധാന കഥാപാത്രങ്ങള്‍ വിവിധ തരത്തിലുള്ള ഭാവങ്ങള്‍ അഭിനയിക്കുന്നതാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ.

കഴിഞ്ഞ ദിവസം നവലരസയിലെ പുതിയ സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൂര്യയും നടി പ്രയാഗ മാര്‍ട്ടിനും ഒന്നിച്ചുള്ള സ്റ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവരസയിലെ ഗൗതം മേനോന്‍ ചിത്രം ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ലാണ് സൂര്യയ്‌ക്കൊപ്പം പ്രയാഗയും ഒന്നിക്കുന്നത്. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.

നവരസങ്ങളെ അടിസ്ഥാനമാക്കി തമിഴ് സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ. ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

പാര്‍വതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കര്‍, രമേഷ് തിലക്, അശോക് സെല്‍വന്‍, സനന്ത്, വിധു എന്നിവരാവും ഒമ്പത് സിനിമകളിലായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

എ ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button