CinemaGeneralKollywoodLatest NewsNEWS

മാസ്സ് ലുക്കിൽ അജിത്ത്: ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

പ്രത്യേക അറിയിപ്പുകൾ ഒന്നും തന്നെയില്ലാതെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രത്യേക അറിയിപ്പുകൾ ഒന്നും തന്നെയില്ലാതെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

വലിമൈയുടെ ഫസ്റ്റ് ലുക്ക് മെയ് ഒന്നിന് പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം വർധിച്ച സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ ട്വിറ്ററിലൂടെയായിരുന്നു തീരുമാനം പങ്കുവെച്ചത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button