CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്ന കാലത്തും ഒരു നടിക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്’

ജീവിതത്തില്‍ ആദ്യമായാണ് ജലജ ചേച്ചിയ്ക്ക് ഒരു സ്‌ക്രിപ്റ്റിന്റെ കോപ്പി ലഭിക്കുന്നത്

കൊച്ചി: ‘ടേക്ക് ഓഫ്’ , ‘സീ യു സൂൺ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മാലിക്’. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്നു. ‘മാലിക്’ ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഹേഷ് നാരായണൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

യവനിക, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ സ്ത്രീപക്ഷ സിനിമകള്‍ ഇറങ്ങിയ കാലത്തും ഒരു നടിക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മഹേഷ് പറയുന്നത്. അക്കാലത്ത് സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്ക് സ്ക്രിപ്റ്റിന്റെ കോപ്പി നൽകുന്ന പതിവുണ്ടായിരുന്നില്ല എന്നും അസോസിയേറ്റ് സംവിധായകനോ തിരക്കഥാകൃത്തിന്റെ സഹായിയോ മറ്റോ കഥ പറയും എന്നല്ലാതെ മുന്‍കൂട്ടി തിരക്കഥ നല്‍കില്ലെന്നും മഹേഷ് പറയുന്നു.

‘ജലജ ചേച്ചിയുടെ വീട്ടില്‍ ചെന്ന് ഞാന്‍ കഥപറഞ്ഞിറങ്ങുമ്പോള്‍ ചേച്ചി എനിക്ക് തിരക്കഥ മടക്കി തന്നു. ഇത് തനിക്ക് തരേണ്ടെന്നും ചേച്ചിയുടെ കോപ്പിയാണെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ജലജചേച്ചി ചോദിച്ചു, എനിക്ക് കോപ്പിയുണ്ടോ എന്ന്. ജീവിതത്തില്‍ ആദ്യമായാണ് ജലജ ചേച്ചിയ്ക്ക് ഒരു സ്‌ക്രിപ്റ്റിന്റെ കോപ്പി ലഭിക്കുന്നത്. അതിന് കാരണവും പറഞ്ഞു. ആ കാലത്ത് അസോസിയേറ്റ് സംവിധായകനോ തിരക്കഥാകൃത്തിന്റെ സഹായിയോ മറ്റോ ആണ് കഥ പറഞ്ഞിരുന്നത്. അവര്‍ സീന്‍ വിവരിക്കും എന്നല്ലാതെ മുന്‍കൂട്ടി തിരക്കഥ നല്‍കില്ല. യവനിക, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ അതിമനോഹരമായ സ്ത്രീപക്ഷ സിനിമകള്‍ ഇറങ്ങിയ കാലമാണത്. അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്ന കാലത്തും ഒരു നടിക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ന് കാലം മാറി, ഇന്ന് ഒരു കളക്ടീവ് പ്രൊഡക്ടാണ് സിനിമ.’ മഹേഷ് നാരായണൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button