CinemaGeneralIndian CinemaLatest NewsNEWS

‘ദൃശ്യം 2‘ കന്നട റീമേക്ക് ആരംഭിച്ചു: സന്തോഷം പങ്കുവെച്ച് നവ്യ

പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം 2‘ന്റെ കന്നട റീമേക്ക് ആരംഭിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നവ്യ നായരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

https://www.facebook.com/navyanairofficial/posts/362905025198929

ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിലും ഇവർ തന്നെയായിരുന്നു താരങ്ങൾ. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ഈ ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂണ്‍ 20ന് റിലീസ് ചെയ്‍ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button