CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

ലക്ഷദ്വീപിനെതിരെ വ്യാജ പ്രചരണം നടത്തിയത് ആര് പറഞ്ഞിട്ട്, ഐഷ സുൽത്താനയുമായി ബന്ധമുണ്ടോ?: പൃഥ്വിയുടെ മൊഴി എടുക്കും

പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം ഷൂട്ടിങ്ങ് തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്

കവരത്തി: ലക്ഷദ്വീപിന്റെ വികസനപരമായ മാറ്റത്തിനായി അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കിവരുന്ന പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഫേസ്‌ബുക്ക് വഴി അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കാൻ കവരത്തി പോലീസ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കവരത്തി പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം ഷൂട്ടിങ്ങ് തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ പൃഥ്വിയുടെ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ലക്ഷദ്വീപിനെക്കുറിച്ചുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങൾക്കിടയിൽ വൻ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്രസർക്കാരിനുമെതിരെ സമാന സ്വഭാവമുള്ള നിരവധി വ്യാജ ആരോപണങ്ങളാണ് പല കേന്ദ്രങ്ങളിൽനിന്നും ഉയർന്നത്. ഇത്തരം വ്യാജ സന്ദേശം ആരില്‍ നിന്നു ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിയുടെ മൊഴി എടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

‘ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം’: പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി മൃദുല, വീഡിയോ

ഐഷ ഫാത്തിമയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്ന സംഘം തന്നെയാണ് പൃഥ്വിയുടെയും മൊഴി എടുക്കുക. പൃഥ്വിരാജുമായി ഐഷ ഫാത്തിമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും. പൃഥ്വിരാജിന്റെ ലക്ഷദ്വീപ് പോസ്റ്റിന് പിന്നാലെ കേന്ദ്രത്തിനെതിരെയും ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കെതിരെയും പ്രതിപക്ഷ കക്ഷികളുടെ വ്യാജ പ്രചാരണങ്ങളും സമര പരിപാടികളും നടന്നിരുന്നു.

അതോടൊപ്പം, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതേ പ്രചാരണം നടത്തുകയും ദിവസങ്ങളോളം ഇതിന്മേൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചലച്ചിത്ര പ്രവർത്തകയായ ഐഷ ഫാത്തിമയുടെ വിവാദപരമായ ‘ബയോവെപ്പൺ’ പരാമർശമുണ്ടായത്. ഇതേത്തുടർന്നാണ് ഇത്തരം വ്യാജപ്രചാരങ്ങൾ അന്വേഷിക്കാനായി പോലീസ് തീരുമാനമെടുത്തത് എന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments


Back to top button