GeneralLatest NewsMollywoodNEWS

സാറക്ക് ലോക്കേഷനിൽ കിടന്നു ഉരുണ്ട് കഷ്ടപ്പെടുന്ന ഭർത്താവുണ്ട്, ഉദയന്റെ ഭാര്യയേ ജോലിക്കിടയിൽ കാണുന്നതേ ഇല്ല: കുറിപ്പ്

സാറയുടെ പ്രശ്നം ഗർഭമായിരുന്നു, ഉദയന്റെ പ്രശ്നം സ്വന്തം തിരക്കഥയും, അത് മോഷ്ടിച്ച വില്ലനും ആയിരുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ജൂഡ് ആന്റണിയുടെ സാറാസ് എന്ന ചിത്രമാണ്. വിവാഹവും ഗർഭവും എല്ലാം ഒരു പെണ്ണിന്റെ ചോയിസ് ആണെന്ന് എടുത്തു പറയുന്ന ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചതും നിരവധിപേര് രംഗത്തെത്തി. അന്ന ബെൻ നായികയായി എത്തിയ സാറാസിനെയും മോഹൻലാൽ ചിത്രമായ ഉദയനാണ് താരമെന്ന ചിത്രത്തെയും ചേർത്തു നിർത്തി നിരീക്ഷിക്കുകയാണ് റസീന റാസ്‌.

സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്ന കുറിപ്പ് പൂർണ്ണ രൂപം

സാറാസ് / ഉദയനാണ് താരം

സാറയെ കണ്ടാൽ സംവിധായിക ആണെന്ന് തോന്നുകയെ ഇല്ല. ഉദയനെ കണ്ടാൽ സംവിധായകൻ ആണെന്ന് മാത്രമേ തോന്നുകയുള്ളു സാറയുടെ വിജയത്തിന് പിറകിൽ അച്ഛനുണ്ട്, ഭർത്താവുണ്ട്,അമ്മയുണ്ട്. ഉദയന്റെ വിജയത്തിന് പിറകിൽ ഉദയൻ മാത്രമേ ഉള്ളു.

സാറയുടെ പ്രശ്നം ഗർഭമായിരുന്നു. ഉദയന്റെ പ്രശ്നം സ്വന്തം തിരക്കഥയും, അത് മോഷ്ടിച്ച വില്ലനും ആയിരുന്നു. സാറ സംവിധാനം എന്ന ജോലി ചെയ്യുന്നതോ തിരക്കഥ എഴുതുന്നതോ ആയ ഷോട്ടുകൾ കാണാനേ ഇല്ല. ഉദയൻ തിരക്കഥ എഴുത്തു സംവിധാനം എന്നീ ജോലികൾ ചെയ്യുന്ന ഷോട്ടുകൾ മാത്രമേ കാണാനുള്ളു. സാറയുടെ കുപ്പായുമൊക്കെ നല്ല ഭംഗിയുണ്ട്, സാറക്ക് കുറേ കുപ്പാങ്ങളുമുണ്ട്. ഉദയന് അങ്ങിനെ പ്രത്യേകിച്ച് കുപ്പായമൊന്നും ഇല്ല.

സാറക്ക് ഗർഭത്തെ മുൻനിർത്തി അല്ലാതെ സംവിധായിക ആകുന്നത് ചിന്തിക്കാൻ പറ്റില്ല. ഉദയന് ഭാര്യ ഇറങ്ങിപ്പോയ വീട്ടിലും സംവിധാനം ചെയ്യാം. സാറക്ക് ലോക്കേഷനിൽ കിടന്നു ഉരുണ്ട് കഷ്ടപ്പെടുന്ന ഭർത്താവുണ്ട്. ഉദയന്റെ ഭാര്യയേ ഉദയന്റെ ജോലിക്കിടയിൽ കാണുന്നതേ ഇല്ല.

സാറയുടെ സിനിമ റിലീസ് ആവുമ്പോ സാറ പെറ്റഴുനേറ്റ ഫീലിംഗ് ആണ്. ഉദയന്റെ സിനിമ റിലീസ് ആവുമ്പോ സിനിമ റിലീസ് ആവുന്ന ഫീലിംഗ് ആണ്.

shortlink

Post Your Comments


Back to top button