CinemaGeneralKollywoodLatest NewsNEWSSocial Media

അജിത്തിന്റെ വലിമൈയുടെ പോസ്റ്റർ പങ്കുവെച്ച് ശന്തനു: പ്രതിഷേധവുമായി വിജയ് ആരാധകർ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്‌യുടെ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ശന്തനു വേഷമിട്ടിരുന്നു

നടൻ അജിത്തിന്റെ പുതിയ ചിത്രം വലിമൈയുടെ പോസ്റ്റർ പങ്കുവെച്ച നടൻ ശന്തനു ഭാഗ്യരാജിനെതിരെ വിദ്വേഷ പ്രചരണം ശക്തമാകുന്നു. നടൻ വിജയ്‌യുടെ ആരാധകർ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് താരത്തിന് എതിരെ വലിയതോതിൽ സൈബർ ആക്രമണം നടത്തുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്‌യുടെ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ശന്തനു വേഷമിട്ടിരുന്നു. താന്‍ വിജയ്‌യുടെ കടുത്ത ആരാധകനാണെന്ന് ശന്തനു വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിജയ്-അജിത് ആരാധകര്‍ തമ്മിലുള്ള വാക്‌പോര് സമൂഹമാധ്യമങ്ങളില്‍ നിത്യസംഭവമായ സാഹചര്യത്തില്‍ ശന്തനു അജിത്തിനെ പ്രശംസിച്ചത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചതാണ് താരത്തിനെതിരെ പ്രതിഷേധം ഉയരാൻ കാരണമായത്.

എന്നാൽ തനിക്കെതിരേയുള്ള ആക്രമണം ശക്തമായതോടെ ശന്തനു പ്രതികരണവുമായി രംഗത്തെത്തി. ‘ട്വിറ്ററില്‍ എന്ത് സംസാരിച്ചാലും തെറ്റാകുന്നു. ആളുകള്‍ കാര്യങ്ങളെ വളച്ചൊടിക്കുന്നു. എന്ത് നല്ല കാര്യം സംസാരിച്ചാലും ഒരുപാട് ആലോചിച്ച് പറയേണ്ട അവസ്ഥയാണ്. സോഷ്യല്‍ മീഡിയ അപകടം പിടിച്ച ഒരു സ്ഥലമാണ്. എന്തു തന്നെയാണെങ്കിലും തലയുടെ (അജിതിനെ ആരാധകര്‍ വിളിക്കുന്ന പേര്) ലുക്ക് എനിക്കിഷ്ടമായി’- ശന്തനു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button