BollywoodGeneralLatest NewsNEWSSocial Media

70-ാം വയസിലും വർക്ക് ഔട്ടിൽ വിട്ടുവീഴ്ച്ചയില്ല: ചിത്രവുമായി കിലുക്കത്തിലെ ‘സമർഖാൻ’

ഈ പ്രായത്തിലും കൃത്യമായ വർക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ആളാണ് ശരത് സക്സേന

കിലുക്കം സിനിമയിലെ സമർഖാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം ശരത് സക്സേനയെ മലയാളികൾ മറക്കാൻ സാധ്യതയില്ല. താന്‍ ഇപ്പോഴും ഒരു മസില്‍ ഖാനുമാണെന്ന് തെളിയിക്കുന്ന ഇദ്ദേഹത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രായം എഴുപത് ആയെങ്കിലും മസിലിന്റെ കാര്യത്തിൽ സ്ക്സേന ഇപ്പോഴും യുവതാരങ്ങൾക്കൊപ്പം കിടപിടിക്കും. മസിലുപെരുപ്പിച്ചുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഈ പ്രായത്തിലും കൃത്യമായ വർക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ആളാണ് ശരത് സക്സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവർക്കും പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്.

https://www.instagram.com/p/CRJY908MdHV/?utm_source=ig_embed&ig_rid=22cb048c-0748-4839-a92e-2b46a4b83de2

സിഐഡി മൂസ, നിർണയം, ശൃംഖാരവേലൻ തുടങ്ങിയ മലയാള ചിത്രങ്ങളിൽ രത് സക്സേന അഭിനയിച്ചിട്ടുണ്ട്.

വിദ്യ ബാലൻ ചിത്രം ഷേർണിയിലും പ്രധാനവേഷത്തിൽ സക്സേന എത്തുന്നുണ്ട്. ആർഎക്സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റേതായി അടുത്ത് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button