GeneralLatest NewsMollywoodNEWSSocial Media

കിയ മോട്ടോഴ്‌സിന്റെ ആഡംബര കാർ സ്വന്തമാക്കി നടൻ ഷൈൻ ടോം ചാക്കോ

24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില

മലയാള സിനിമയിലെ യുവതാര നിരയില്‍ ശ്രദ്ധേയമായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തന്‍റെ യാത്രകള്‍ക്കായി പുതിയൊരു വാഹനത്തെ സ്വന്തമാക്കിയിരിക്കുകയാണ് താരം. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ആഡംബര എംപിവി കാര്‍ണിവലാണ് ഷൈന്‍ സ്വന്തമാക്കിയ വാഹനം. ഷൈൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.

താപിതാക്കള്‍ക്കൊപ്പം എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ താരം ഏറ്റു വാങ്ങിയത്. കറുപ്പ് നിറത്തിലുള്ള കാര്‍ണവലാണ് ഷൈന്‍ സ്വന്തമാക്കിയത്. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്നു പതിപ്പുകളിലാണ് വാഹനം എത്തുന്നത്.

കമലിന്റെ സംവിധാന സഹായിയായി സിനിമയില്‍ എത്തിയ തൃശൂർ സ്വദേശിയായ ഷൈൻ ടോം ചാക്കോ 2011ൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഈ അടുത്ത കാലത്ത്, അന്നയും റസൂലും, ഇതിഹാസ, മസാല റിപ്പബ്ലിക്ക്, കമ്മട്ടിപ്പാടം, ആൻ മരിയ കലിപ്പിലാണ്, പോപ്‌കോൺ, ഉണ്ട എന്നിങ്ങനെ നിരവധി സിനിമകിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ ഭീഷ്‍മ പർവ്വം, റോയ്, കുറുപ്പ്, വെള്ളേപ്പം തുടങ്ങിയ മലയാള സിനിമകളിലും ഒപ്പം ബീസ്റ്റ് എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഷൈന്‍.

shortlink

Related Articles

Post Your Comments


Back to top button