CinemaGeneralLatest NewsMollywoodNEWSSocial Media

പിടികിട്ടാപ്പുള്ളിയിൽ സെക്കൻഡ് ഹീറോയിൻ, എന്നിട്ടും പോസ്റ്ററിൽ നിന്ന് ഒഴിവാക്കി: പ്രതിഷേധം അറിയിച്ച് മറീന

പോസ്റ്ററിൽ തന്റെ ഫോട്ടോ എഡിറ്റ് ചെയ്താണ് താരം തന്റെ പ്രതിഷേധമറിയിച്ചത്

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് പുറത്തുവിട്ടത്. എന്നാൽ കേന്ദ്ര കഥാപാത്രമായ നടി മറീന മൈക്കിളിന്റെ ചിത്രം പോസ്റ്ററിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറീന. പോസ്റ്ററിൽ തന്റെ ഫോട്ടോ എഡിറ്റ് ചെയ്താണ് താരം തന്റെ പ്രതിഷേധമറിയിച്ചത്.

‘അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്’, എന്ന ക്യാപ്ക്ഷനോട് കൂടിയായണ് മറീന ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

https://www.facebook.com/mareenamichaelofficial/posts/355027415980197

മറീന ചിത്രത്തില്‍ സെക്കന്റ് ഹീറോയിനാണ്. എന്നിട്ടും തന്നെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് താരം രസകരമായരീതിയില്‍ പ്രതിഷേധം അറിയിച്ചത്. മറീനയുടെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഇന്നലെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ സണ്ണി വെയിന്‍ അഹാന എന്നിവര്‍ക്ക് പുറമെ മറ്റ് താരങ്ങളും ഉണ്ട്. ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ ബൈജു സന്തോഷ്, ലാലു അലക്സ്, സൈജു കുറിപ്പ്, ജിഷ്ണു ശ്രീകണ്ഠന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. സുമേഷ് വി റോബിനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ആന്‍ജോയി സാമ്വല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിബന്‍ പോള്‍ സാമ്വലാണ്. പി എസ് ജയഹരി ചിത്രത്തിന് സംഗീതം നല്‍കും.

 

shortlink

Related Articles

Post Your Comments


Back to top button