CinemaGeneralLatest NewsMollywoodNEWSSocial Media

‘ഷീറോ’: ചിത്രീകരണം പുനരാരംഭിച്ച വിവരം പങ്കുവെച്ച് സണ്ണി ലിയോൺ

കോവിഡ് മൂലം നിർത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്

ബോളിവുഡ് താരം സണ്ണി ലിയോൺ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഷീറോ. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. സണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തന്റെ സൗത്ത് ഇന്ത്യന്‍ ചിത്രത്തന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചു എന്നാണ് താരം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏപ്രിലില്‍ ആയിരുന്നു റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരളത്തില്‍ വെച്ച് ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടം ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വന്നു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ഷീറോ റിലീസ് ചെയ്യും. ചിത്രത്തില്‍ സാറാ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

https://www.instagram.com/p/CRaqlW4DYs8/?utm_source=ig_web_copy_link

ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയന്‍ നിര്‍വഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിലും രംഗീല എന്ന് സിനിമയിലും നടി അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button