CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നത്: മഹേഷ്​ നാരായണൻ

അതി വിദൂരമല്ലാത്ത ഒരു ചരിത്രത്തോട് നീതിപുലർത്തിയില്ല

കൊച്ചി: ഒ.ടി.ടി റിലീസ് ആയത് മുതൽ വൻ വിമർശനങ്ങൾ നേരിടുകയാണ് ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രം. അതി വിദൂരമല്ലാത്ത ഒരു ചരിത്രത്തോട് നീതിപുലർത്തിയില്ല എന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെട്ട വിമർശനം. മാലിക്​ സിനിമ ഇറങ്ങിയ ശേഷം വലിയ മാനസിക സംഘർഷമാണ് അനുഭവിക്കുന്നതെന്ന്​ സംവിധായകൻ മഹേഷ്​ നാരായണൻ പറയുന്നു. മാലികിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്നും സൗത്ത്​ ലൈവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ജീവിതത്തില്‍ താന്‍ അതത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയെന്നും ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലികിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button