BollywoodGeneralLatest NewsNEWS

ബ്ലൂഫിലിം നിർമ്മിച്ച് സമ്പാദിച്ചത് കോടികൾ, കുടുക്കിയത് വാട്ട്സ്ആപ്പ് ചാറ്റ്: ശില്പ ഷെട്ടിയുടെ ഭർത്താവ് കുടുങ്ങിയതിങ്ങനെ

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ ബ്ലൂ ഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ആണ് റിപ്പോർട്ടുകൾ.

ഇയാൾക്ക് വിനയായത് സുഹൃത്ത് പ്രദീപ് ബക്ഷിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിലും മൊബൈൽ ആപ്ലിക്കേഷനുകളിൽ ഇവ പ്രസിദ്ധീകരിച്ചതിലും കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചതായി മുംബൈ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്. കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button