CinemaGeneralKollywoodLatest NewsNEWSSocial MediaVideos

ബാബുരാജ് എടുത്തെറിഞ്ഞു, വിശാലിന് പരുക്ക്: ചിത്രീകരണ വീഡിയോ പുറത്ത്

വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം പറ്റിയത്

ഹൈദരാബാദ്: ബാബുരാജുമായുള്ള സംഘട്ടനരംഗത്തിനിടയിൽ നടൻ വിശാലിന് പരുക്ക്. സിനിമയിലെ ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം പറ്റിയത്.

ബാബുരാജ് എടുത്തെറിയുന്നതിനിടയിൽ റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടയിലാണ് അപകടം. ഹൈദരാബാദിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഇരുന്നതായിരുന്നു അണിയറ പ്രവർത്തകർ. എന്നാൽ വിശാലിന് പരുക്ക് പറ്റിയതിനാൽ ചിത്രീകരണം വൈകിയേക്കും.

shortlink

Related Articles

Post Your Comments


Back to top button