CinemaGeneralLatest NewsMollywoodNEWSSocial Media

ടൊവിനോ ചിത്രം ‘മിന്നൽ മുരളി’: ചിത്രീകരണം പൂർത്തീകരിച്ചു

ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിന്നൽ മുരളി’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരമാണ് പുറത്തു വരുന്നത്. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്.

‘ഫൈനൽ പാക്കപ്പ്… ശരിക്കും പാക്കപ്പ്’ എന്ന് സംവിധായകൻ ബേസിൽ ജോസഫ് പറയുന്നതായും അണിയറപ്രവർത്തകർ കൈയടിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊവിഡ് ഡി കാറ്റഗറിയിലുള്ള സ്ഥലത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നും ഇത് അനുവദിക്കില്ല എന്നും ആവശ്യപ്പെട്ട് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം നിവാസികൾ ചിത്രത്ത്തിനെതിരെ പ്രധിഷേധം ഉയർത്തിയത് വാർത്തയായിരുന്നു.

സൂപ്പർ ഹിറ്റായ ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.

 

shortlink

Related Articles

Post Your Comments


Back to top button