CinemaGeneralKollywoodLatest NewsNEWSSocial Media

‘സർപ്പാട്ട പരമ്പരൈ’ അണിയറപ്രവർത്തകരുടെ എപ്പിക്ക് പെർഫോമൻസ്: അഭിനന്ദനം അറിയിച്ച് അൽഫോൻസ് പുത്രൻ

അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും എപ്പിക്ക് പെർഫോമൻസ് ആണ് ചിത്രം എന്ന് അൽഫോൻസ് പറയുന്നു

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. ഒടിടിയിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് അണിയറപ്രവർത്തകരെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും എപ്പിക്ക് പെർഫോമൻസ് ആണ് ചിത്രം എന്ന് അൽഫോൻസ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അൽഫോൻസിന്റെ പ്രതികരണം.

‘സര്‍പ്പാട്ട പരമ്പരൈ= അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും എപ്പിക്ക് പെർഫോമൻസ്’- അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/alphonseputhren/posts/10159922360862625

ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

 

shortlink

Related Articles

Post Your Comments


Back to top button