BollywoodCinemaGeneralLatest NewsMovie GossipsNEWSSocial Media

വിചിത്രമായ വീഡിയോയുമായി ദീപിക: അടുത്തത് ഹൊറര്‍ സിനിമയാണോ എന്ന് ആരാധകർ

ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സൂചനയാകാം ഇതെന്നാണ് കമന്റുകള്‍

ബോളിവുഡ് സിനിമാലോകത്ത് ആരാധകര്‍ ഏറെയുളള നടിയാണ് ദീപിക പദുകോണ്‍. ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളാണ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് ദീപിക കൂടുതലായും അഭിനയിക്കാറുള്ളത്. ഇപ്പോഴിതാ ദീപിക പങ്കുവെച്ച ഒരു വീഡിയോയാണ് പ്രേഷകർക്കിടയിൽ ചർച്ചയാകുന്നത്.

വീഡിയോയിൽ ദീപിക പദുക്കോണിന്റെ ഒരു പോര്‍ട്രേറ്റ് ഫ്രെയിം ആണ് ആദ്യം കാണുന്നത്. ഫോട്ടോയുടെ ഇടതുവശത്ത് നിന്നു ദീപിക പദുക്കോണ്‍ തന്നെ ആ ഫോട്ടോയിലെ തന്നെ കുത്തിപ്പൊട്ടിക്കുന്നു. തുടര്‍ന്ന് ദീപിക പദുക്കോണ്‍ വീണ്ടും ഫ്രെയിമിലാകുന്നതുമാണ് വീഡിയോ. ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സൂചനയാകാം ഇതെന്നാണ് കമന്റുകള്‍, എങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിട്ടില്ല.

https://www.instagram.com/reel/CR1CuT8HGeZ/?utm_source=ig_embed&ig_rid=1b678fe0-822e-47e5-8c46-700fd4e26893

പ്രഭാസ് നായകനാകുന്ന പുതിയ സിനിമയിലാണ് ദീപിക പദുക്കോണ്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ ദേശീയ അവാര്‍ഡ് ജേതാവ് നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button