CinemaGeneralLatest NewsMollywoodNEWSSocial Media

ദുൽഖറിന് പിറന്നാൾ സമ്മാനവുമായി കുറുപ്പ് ടീം: പോസ്റ്റർ പുറത്ത്

കുറുപ്പ് ഉടൻ റിലീസ് ചെയ്യുമെന്നും നിങ്ങള്‍ക്ക് എല്ലാം കാണാനാകുമെന്നുമാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്

പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിന്റെ ജീവിതകഥ ആസ്‍പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. ഇപ്പോഴിതാ ദുല്‍ഖറിന്റെ ജന്മദിനത്തില്‍ കുറുപ്പിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുൽഖറും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. കുറുപ്പ് ഉടൻ റിലീസ് ചെയ്യുമെന്നും നിങ്ങള്‍ക്ക് എല്ലാം കാണാനാകുമെന്നുമാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്.

https://www.facebook.com/photo.php?fbid=367406344744074&set=a.206610407490336&type=3

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് അരവിന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ശോഭിതയാണ് നായിക. ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button