CinemaGeneralKollywoodLatest NewsNEWSSocial Media

ഹൈദരാബാദിലെ ഷൂട്ടിങ്ങ് കഴിഞ്ഞു, ഇനി വിശാലിനൊപ്പം ചെന്നൈയിലേക്ക്: ബാബുരാജ്

വിശാലിനൊപ്പം സെറ്റില്‍ നിന്നുള്ള ചിത്രവും ബാബുരാജ് പങ്കുവെച്ചിട്ടുണ്ട്

വിശാലിനെ നായകനാക്കി ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് മലയാളികളുടെ പ്രിയ നടൻ ബാബുരാജാണ്. ഇപ്പോഴിതാ ഹൈദരാബാദിലെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് ബാബുരാജ്. ഇനി ചിത്രീകരണം ചെന്നൈയില്‍ വെച്ചാണെന്നും ബാബുരാജ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. വിശാലിനൊപ്പം സെറ്റില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്  സംഘട്ടന രം​ഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്കേറ്റിരുന്നു. ബാബുരാജുമായുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന്റെ തോളിന് പരുക്കേറ്റത്.

https://www.facebook.com/ActorBabuRaj/posts/375466683939067

ചിത്രത്തില്‍ തെലുങ്കു താരം ഡിംപിള്‍ ഹയതിയാണ് നായിക. ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. റാമൂജി റാവു ഫിലിം സിറ്റിയാണ് പ്രധാന ലൊക്കേഷന്‍.

ഇതിന് മുമ്പ് അജിത്ത് നായകനായ ‘ജന’യിലും വിക്രം നായകനായ ‘സ്‌കെച്ചുമാണ് ബാബുരാജ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button