GeneralLatest NewsMollywoodNEWSSocial Media

പരിമിതികളോട് പോരാടി ജയിച്ച സിഷ്ണയുടെ ജീവിതം നോവലാക്കുന്നു: ‘കണ്മണി’യെ പരിചയപ്പെടുത്തി മമ്മൂട്ടി

നടിയും നർത്തകിയുമായ അഞ്ചു അരവിന്ദാണ് നോവൽ പ്രകാശനം ചെയ്തിരിക്കുന്നത്

കാഴ്ചയും കേൾവിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ട് കൂടി തന്റെ പരിമിതികളോട് പോരാടി ജയിച്ച സിഷ്ണ ആനന്ദിന്റെ ജീവിതം നോവലാക്കുന്നു. ‘കണ്മണി’ എന്നാണ് നോവലിന് പേര് നൽകിയിരിക്കുന്നത്. നോവലിന്റെ പ്രകാശന വീഡിയോ പങ്കുവെച്ച് നടൻ മമ്മൂട്ടിയും സിഷ്ണയ്ക്ക് പിന്തുണ അറിയിച്ചു.

സഞ്ജയ് അമ്പലപ്പറമ്പത്താണ് ‘കണ്മണി’ എന്ന നോവൽ ഏഴുതിയിരിക്കുന്നത്. നടിയും നർത്തകിയുമായ അഞ്ചു അരവിന്ദാണ് നോവൽ പ്രകാശനം ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

‘കാഴ്ചയും കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുട്ടിയ്ക്ക് നൃത്തം ചെയ്യാനാവുമെങ്കിൽ ജീവിതത്തിലെ ഏത് പരീക്ഷണങ്ങളെയും നേരിടാൻ നമുക്ക് സാധിക്കുമെന്ന് പറയാതെ പറയുകയാണ് കൺമണി എന്ന നോവൽ. ജനനം മുതൽ അതികഠിനമായ പരീക്ഷണങ്ങളെയും വേദനകളെയും നേരിട്ട് മുന്നേറിയ സിഷ്ണ ആനന്ദിൻ്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ കൺമണി ഇപ്പോൾ ആമസോണിൽ ൽ ലഭ്യമാണ്. ഈ പുസ്തകത്തിന്റെ റോയലിറ്റി സിഷ്ണയ്ക്ക് ലഭിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്.’ എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button