CinemaGeneralKollywoodLatest NewsNEWS

‘ജയ് ഭീം’: സൂര്യയ്‌ക്കൊപ്പം രജിഷ വിജയൻ, ചിത്രങ്ങൾ

ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘ജയ് ഭീം’

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഭീം’. ചിത്രത്തിൽ നായികയായി മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. വക്കീല്‍ വേഷത്തിലാണ് സൂര്യയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണിത്.

ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘ജയ് ഭീം’. ഇപ്പോഴിതാ ചിത്രത്തിലെ രജിഷയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഒരു വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്.

1993 ല്‍ നടന്ന ഒരു യഥാര്‍ത്ഥ നിയമപോരാട്ടത്തെ ആസ്പദമാക്കിയുള്ള സോഷ്യല്‍ ഡ്രാമയാണിത്. ‘കൂട്ടത്തില്‍ ഒരുത്തന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button