BollywoodCinemaGeneralLatest NewsNEWSSocial Media

ഫിറ്റ്‍നെസ് ട്രെയിനറായി ദീപിക: ശകുൻ ബത്രയുടെ സിനിമ ആരംഭിച്ചു

'നിശബ്‍ദത പാലിക്കണം, ജോലി തുടരുകയാണ് എന്ന് ദീപിക

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരം പങ്കുവെയ്ക്കുകയാണ് താരം. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഇക്കാര്യം അറിയിച്ചത്. നിശബ്‍ദത പാലിക്കണം, ജോലി തുടരുകയാണ് എന്നാണ് ചിത്രത്തിന് ദീപിക ക്യാപ്ഷനായി നൽകിയത്.

ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദീപിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫിറ്റ്‍നെസ് ട്രെയിനറായിട്ടാണ് ദീപിക എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

https://www.instagram.com/p/CR6OhMqsx8j/?utm_source=ig_embed&ig_rid=8d380502-cabb-4f63-8f61-3aec858d8045

എന്നാൽ സിനിമയുടെ പ്രമേയത്തെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ദീപിക പദുക്കോണിന് ഒപ്പമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button