CinemaGeneralLatest NewsMollywoodNEWSSocial MediaVideos

കല്യാണിയുമായി ഡേറ്റിനു പോയ ദുൽഖറിന് പെറ്റിയടിച്ച് സിജു വിൽസൺ: വീഡിയോ

ദുൽഖറിന്റെ കഥാപാത്രം കല്യാണിയുമായി ഡേറ്റിനു പോകുമ്പോൾ പൊലീസ് പിടിക്കുന്നതാണ് വീഡിയോയിൽ കാണാനാകുക

സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.

ദുൽഖറിന്റെ കഥാപാത്രം കല്യാണിയുമായി ഡേറ്റിനു പോകുമ്പോൾ പൊലീസ് പിടിക്കുന്നതാണ് വീഡിയോയിൽ കാണാനാകുക. സിജു വിൽസനാണ് ചിത്രത്തിൽ വെഹിക്കിൾ ഇൻസ്പെക്ടറായി എത്തുന്നത്. ഈ കഥാപാത്രമായി ദുൽഖറിനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ദുൽഖർ ഫ്രോഡ് എന്ന കഥാപാത്രം ഏറ്റെടുക്കുകയും സിജു വിൽസൺ പകരക്കാരനാകുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button