GeneralLatest NewsMollywoodNEWS

രണ്ടേമുക്കാൽ കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ദുൽഖർ

ബെൻസിന്റെ ഏറ്റവും വലിയ മോഡലായ ജി 63 എഎംജിയാണ് ദുൽഖറിന്റെ പുതിയ വാഹനം

സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ പ്രിയമുള്ള നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ തന്റെ വാഹന ശേഖരണത്തിലേക്ക് പുതിയ ആഡംബര കാർ കൂടി എത്തിച്ചിരിക്കുകയാണ് താരം. ബെൻസിന്റെ ഏറ്റവും വലിയ മോഡലായ ജി 63 എഎംജിയാണ് ദുൽഖറിന്റെ പുതിയ വാഹനം. ഇന്ത്യയിൽ ഈ മോ‍ഡലിന് 2.45 കോടി രൂപയാണ് വില.

ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ജി 63 എഎംജി. ഇതിന്റെ ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം ഇതേ വില തന്നെ വരുന്ന ബെന്‍സിന്‍റെ തന്നെ എസ്എല്‍എസ് എഎംജിയും ദുല്‍ഖറിന് സ്വന്തമായുണ്ട്. രണ്ട് സീറ്റര്‍ ലിമിറ്റഡ് സ്പോര്‍ട്സ് കാര്‍ ആണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button