CinemaGeneralLatest NewsMollywoodNEWSSocial Media

റോപ്പ് പൊട്ടി കൈലാഷ് വന്നിടിച്ചത് ബസിൽ: മിഷൻ സിയുടെ ഷൂട്ടിനിടെ അപകടമുണ്ടായെന്ന് വിനോദ് ഗുരുവായൂർ, വീഡിയോ

വലിയൊരപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടതെന്ന് വിനോദ്

കൈലാഷിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ കൈലാഷിന് സംഭവിച്ച അപകട വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിനോദ് ഗുരുവായൂർ.

കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും താരം ബസിൽ വന്നിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വലിയൊരപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടതെന്നും, കുറച്ചു പുറകിൽ നിന്നുമാണ് റോപ്പ് പൊട്ടിയിരുന്നതെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും വിനോദ് പറയുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ:

മിഷൻ സി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു.

കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു. മിഷൻ സിയുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്….

shortlink

Related Articles

Post Your Comments


Back to top button