GeneralLatest NewsMollywoodNEWSTV Shows

ബിഗ്‌ ബോസ് ‘സീസൺ 4’ : പ്രഖ്യാപനവുമായി മോഹൻലാൽ

ഇന്നലെ നടന്ന ഗ്രാൻഡ് ഫിനാലെയിൽ വെച്ചാണ് മോഹൻലാൽ സീസൺ ഫോറിന്റെ പ്രഖ്യാപനം നടത്തിയത്

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ 2018 ലാണ് മലയാളത്തിൽ തുടങ്ങുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വലിയ വിജയമായിരുന്നു. 2020 സീസൺ രണ്ടും2021 ൽ മൂന്നാം സീസണും ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബിഗ്‌ബോസ് ‘സീസൺ 3 ‘ യുടെ വിജയിയെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ബിഗ്‌ബോസ് അവസാനിക്കുന്നില്ലെന്നും സീസൺ 4 ഉടനെ തുടങ്ങുമെന്നും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

ഇന്നലെ നടന്ന ഗ്രാൻഡ് ഫിനാലെയിൽ വെച്ചാണ് മോഹൻലാൽ സീസൺ ഫോറിന്റെ പ്രഖ്യാപനം നടത്തിയത്. ഇനി അടുത്ത സീസണിനായുള്ള കാത്തിരിപ്പിന്‍റെ ദിവസങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ വീട്ടില്‍ ഈ ചുവരുകള്‍ക്കുള്ളില്‍ സന്തോഷവും സങ്കടവും പ്രണയവും അടിപിടി, കുശുമ്പ്, കലഹം എല്ലാം വന്നു നിറയുന്നതു വരെ. അതുവരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം, കാണണം. ബിഗ് ബോസ് സീസണ്‍ 4’ – മോഹൻലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button