CinemaGeneralKollywoodLatest NewsMovie GossipsNEWS

കരുത്തുറ്റ സ്ത്രീ കഥാപാത്രവുമായി ഗൗരി കിഷൻ

ജാതി -മത വിവേചനത്തിന് എതിരെയുള്ള കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് ഗൗരി കിഷൻ അവതരിപ്പിക്കുന്നത്

96, കരുണ, മാസ്റ്റര്‍, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നടിയാണ് ഗൗരി കിഷന്‍. സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് മാറ്റി പിടിക്കാനൊരുങ്ങുകയാണ് ഇപ്പോൾ താരം. തന്റെ പുതിയ ചിത്രത്തിൽ ജാതി -മത വിവേചനത്തിന് എതിരെയുള്ള കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് ഗൗരി കിഷൻ അവതരിപ്പിക്കുന്നത്.

ഇതുവരെ കാണാത്ത, വ്യത്യസ്ത ലുക്കിലാണ് ഗൗരി എത്തുന്നത്. മാത്രവുമല്ല, നെല്ലൈ സ്ലാങില്‍ ആണ് ചിത്രത്തിലെ സംഭാഷണവും. തിരുനല്‍വേലിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

ഗൗരി കിഷന് ഒപ്പം ജി എം സുന്ദര്‍, മാരി മുത്തു, അരുള്‍ മണി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button