GeneralLatest NewsMollywoodNEWSSocial MediaTV Shows

പതിനഞ്ച് വർഷങ്ങളായി സിനിമയിൽ കഷ്ടപ്പെടുന്നു, ഇപ്പോഴാണ് ഒരു അംഗീകാരം ലഭിക്കുന്നത്: വികാരാധീനനായി മണിക്കുട്ടൻ

സിനിമയില്‍ എന്തെങ്കിലുമൊക്കെ ആവണം എന്നതാണ് സ്വപ്നമെന്ന് മണിക്കുട്ടൻ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറായി മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നുമാണ് മണിക്കുട്ടൻ ജേതാവായത്. മോഹൻലാലിന്റെ കയ്യിൽ നിന്നും ബിഗ് ബോസ്​ ശിൽപ്പം ഏറ്റുവാങ്ങിയ മണിക്കുട്ടൻ വളരെ വൈകാരികമായാണ് വേദിയിൽ സംസാരിച്ചത്. പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും കണ്ണുനനയിക്കുന്നതായിരുന്നു മണിക്കുട്ടന്റെ വാക്കുകൾ.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയില്‍ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നും, ഇപ്പോഴാണ് ഒരു അംഗീകാരം ലഭിക്കുന്നതെന്നും മണിക്കുട്ടൻ പറഞ്ഞു.

മണിക്കുട്ടന്റെ വാക്കുകൾ:

‘കഴിഞ്ഞ 15 വര്‍ഷമായി ഒരു അംഗീകാരത്തിനുവേണ്ടി സിനിമയില്‍ ഞാന്‍ കഷ്‍ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല. ഇന്ന് ഇവിടെ നില്‍ക്കുന്ന ഈ അവസരം ഒരു വലിയ അംഗീകാരം കിട്ടിയതുപോലെയാണ്. അതിന് ദൈവത്തിനോടാണ് നന്ദി പറയേണ്ടത്. നേരത്തെ ഡിംപല്‍ പറഞ്ഞിരുന്നു, ഒരു ആഗ്രഹത്തിനായി ഒരുവന്‍ പൂര്‍ണ്ണ മനസ്സോടെ ഇറങ്ങിക്കഴിഞ്ഞാല്‍ ആ ആഗ്രഹം സഫലമാക്കാന്‍വേണ്ടി ലോകം മുഴുവന്‍ അവനെ സഹായിക്കാന്‍ എത്തുമെന്ന്. എന്നെ സഹായിക്കാനായിട്ട് ലോകം മുഴുവനുമാണ് എത്തിയത്. ഒരുപാടുപേരുടെ കാര്യം ഈ സമയത്ത് ഞാന്‍ പറയേണ്ടതുണ്ട്. ആദ്യം പറയേണ്ടത് എന്‍റെ കൂടെയുള്ള മത്സരാര്‍ഥികളോടാണ്. കാരണം ഇത് ഒരു ഒത്തൊരുമയുടെ വിജയമായിരുന്നു. ബിഗ് ബോസിലെ ടാസ്‍കുകളിലൊന്നും ഒറ്റയ്ക്ക് ജയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ മത്സരങ്ങള്‍ വരുമ്പോഴും ഒന്നിച്ചുനിന്ന് മുന്നോട്ടുപോകാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ.

എന്നും എന്‍റെ സ്വപ്‍നം സിനിമ തന്നെയാണ്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആവണം. ലോക്ക് ഡൗണ്‍ വന്ന സമയത്ത് ജീവിതം അത്ര പ്രശ്‍നമായപ്പോഴാണ് ബിഗ് ബോസിലേക്ക് എത്തിപ്പറ്റിയത്. ഇതുവരെ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എനിക്കുവേണ്ടി വോട്ട് ചെയ്‍ത എല്ലാവര്‍ക്കും നന്ദി. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരിക്കലും സജീവമായിരുന്നില്ല. ആരും അങ്ങനെ പിആര്‍ വച്ചിട്ടല്ല ഇവിടെ വരുന്നത്. എനിക്കും അങ്ങനെ ഇല്ലായിരുന്നു. പക്ഷേ അവര്‍ അങ്ങനെ പഴി കേട്ടു. എന്നിട്ടും രാത്രിയും പകലും ഇല്ലാതെ കൊവിഡ് സമയം ആയിരുന്നപ്പോള്‍ പോലും, ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ പോലും, നെറ്റ് റീചാര്‍ജ് ചെയ്‍ത് ഹോട്ട്സ്റ്റാര്‍ ഡൗണ്‍ലോഡ് ചെയ്‍ത്, എനിക്കുവേണ്ടി വോട്ട് ചെയ്‍ത നിങ്ങളുടെ വിജയമാണ് ഇത്. അതിന് നിങ്ങളോടെല്ലാവരോടുമുള്ള പ്രത്യേക നന്ദി ഞാന്‍ അറിയിക്കുകയാണ്’, മോഹൻലാലിനോടും മണിക്കുട്ടൻ നന്ദി പറഞ്ഞു.

https://www.instagram.com/p/CSChx8Sp4rt/?utm_source=ig_embed&ig_rid=735aaa19-a060-4c60-a476-3667debf06ef

shortlink

Related Articles

Post Your Comments


Back to top button