GeneralLatest NewsMollywoodNEWSSocial Media

‘അവസരം കുറയുന്നതിനനുസരിച്ച് ശരീരത്തിലെ തുണിയുടെ അളവും കുറയും’: സംയുക്തയുടെ ബിക്കിനി ചിത്രത്തിന് നേരെ വിമർശനം

ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് നേരെയാണ് സൈബർ ആങ്ങളമാർ വിമർശനവുമായെത്തിയത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ സംയുക്ത പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സ്വിമ്മിങ് പൂളിനരികിൽ ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് നേരെയാണ് സൈബർ ആങ്ങളമാർ വിമർശനവുമായെത്തിയത്.

‘സിനിമയില്‍ വിളി കുറയും തോറും തുണിയുടെ അളവ് കുറയും’, ‘അടിപൊളി പെണ്‍പിള്ളേരായാല്‍ ഇങ്ങനെ വേണം ഒരു നാണവും ഇല്ലാതെ’, എന്നീ തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം കമന്റുകളോട് ഒന്നും സംയുക്ത പ്രതികരിച്ചിട്ടില്ല.

അതേസമയം നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍, സാധിക വേണുഗോപാല്‍ തുടങ്ങിയ താരങ്ങള്‍ ബോള്‍ഡായ ചിത്രം പങ്കുവെച്ചതിന് സംയുക്തയെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CSD67Pyp1fR/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button