GeneralLatest NewsMollywoodNEWSSocial MediaVideos

പുതിയ സൗഹൃദങ്ങൾ: അണ്ണാൻകുഞ്ഞിനെ കളിപ്പിച്ച് ജഗതി, വീഡിയോ

വീട്ടിലിരുന്ന് അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന ജഗതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്

പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫാൻ പേജിൽ പങ്കുവച്ച ഒരു രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിലിരുന്ന് അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന ജഗതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

മടിയിലെ തലയണയിൽ ഓടിക്കളിക്കുന്ന അണ്ണാനെ സൂക്ഷ്മമായി നോക്കുകയാണ് അദ്ദേഹം. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് എട്ട് വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജഗതി ശ്രീകുമാർ ഈ വർഷം സപ്തതി ആഘോഷിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുന്നതാണ്.

 

shortlink

Related Articles

Post Your Comments


Back to top button