CinemaGeneralLatest NewsMollywoodMovie GossipsNEWS

ആ സിനിമ കണ്ട പലരും എന്നോട് ജയസൂര്യയെ നായകനാക്കണോ എന്ന് ചോദിച്ചിരുന്നു: വിനയൻ

ദിലീപിനെ ഒഴിവാക്കിക്കൊണ്ടായിരുന്നു ജയസൂര്യ എന്ന നടനെ വിനയൻ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്

നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. നിരവധി പുതുമുഖങ്ങള്‍ക്കും വിനയന്‍ അവസരം നല്‍കിയിട്ടുണ്ട്. അദ്ദേഹം കൊണ്ടുവന്ന് പല താരങ്ങളും ഇന്നും മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ്. അതുപോലെ മലയാള സിനിമയ്ക്ക് ജയസൂര്യ എന്ന അനുഗ്രഹീത നടനെ സമ്മാനിച്ചതും വിനയൻ തന്നെയാണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലാണ് ജയസൂര്യക്ക് വിനയൻ അവസരം നൽകിയത്. എന്നാൽ അന്ന് തന്നോട് പലരും ജയസൂര്യയെ നായകനാകുന്നത് നന്നായി ചിന്തിച്ചിട്ട് പോരെ എന്ന് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് വിനയൻ. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിനയൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ജയസൂര്യ, ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ ജയസൂര്യയെ കരാറ് ചെയ്യുമ്പോള്‍, നടന്‍ ചെറിയ നടന്മാര്‍ക്ക് ഡബ്ബിങ് നല്‍കുന്ന ആര്‍ട്ടിസ്റ്റ് ആയിരുന്നു. എന്റെ സിനിമയില്‍ ഒപ്പ് വച്ച ശേഷമാണ് ജയസൂര്യയുടെ അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രം റിലീസ് ചെയ്തത്. ആ സിനിമ കണ്ട പലരും എന്നെ വിളിച്ചു പറഞ്ഞു, ‘ജയസൂര്യയെ നായകനാക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടെ ചിന്തിച്ചുകൂടെ’ എന്ന്. പക്ഷെ എനിക്കുറപ്പുണ്ടായിരുന്നു, കഥ പറഞ്ഞു കേള്‍ക്കുമ്പോള്‍ മുതലുള്ള ജയസൂര്യയുടെ പോസിറ്റീവ് വൈഭില്‍ ഞാന്‍ വിശ്വസിച്ചു- വിനയന്‍ പറഞ്ഞു.

എന്നാൽ ഈ സിനിമയിലേക്ക് ആദ്യം നടൻ ദിലീപിനെയാണ് നായകനാക്കാൻ തീരുമാനിച്ചിരുന്നതെന്ന് വിനയൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചുവെന്നും അത് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് ദിലീപിനെ മാറ്റിയതെന്നും വിനയൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button