CinemaGeneralLatest NewsMollywoodNEWSSocial Media

മിഷൻ സിയിലെ ഗാനം പുറത്തിറങ്ങിയതിന് ശേഷം മീനാക്ഷിയെ തേടി ഒരുപാട് അവസരങ്ങൾ എത്തുന്നു: വിനോദ് ഗുരുവായൂർ

ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച നടിയാണ് മീനാക്ഷി ദിനേശ്

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ഇപ്പോഴിതാ ചിത്രത്തിലെ നായിക മീനാക്ഷി ദിനേശിനെ പരിചയപ്പെടുത്തിക്കൊണ്ട് വിനോദ് ഗുരുവായൂർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയ്ക്ക് പുതിയ ഒരു നായികയെ സമ്മാനിക്കുകയാണെന്നും, ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ മീനാക്ഷിക്ക് ഒരുപാട് അവസരങ്ങൾ തേടി എത്തുന്നുണ്ടന്നും വിനോദ് പറയുന്നു.

‘മിഷൻ സി യിലൂടെ പുതിയൊരു നായിക വരുന്നു. മിഷൻ സിയുടെ ഒരു സോങ്ങ് റിലീസിന് ശേഷം തന്നെ പുതിയ പല സിനിമ കളിലും മീനാക്ഷി ദിനേശിന് അവസരങ്ങൾ തേടിയെത്തി കഴിഞ്ഞു. പുതിയ നായികമാരെ സപ്പോർട്ട് ചെയ്തിട്ടുള്ള നമ്മൾ മലയാളികൾ, മീനാക്ഷിയെയും സ്വീകരിക്കുമെന്ന് ഉറപ്പാണ്’ എന്ന് വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിക്കുന്നു.

ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച നടിയാണ് മീനാക്ഷി ദിനേശ്. മീനാക്ഷി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന്‍-സി’.

എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.

വിജയ് യേശുദാസ്,നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button