BollywoodCinemaGeneralLatest NewsNEWSSocial Media

എനിക്ക് കിട്ടിയ വലിയ ഒരു അവസരമാണ് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് : റോഷൻ മാത്യു

റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്’

മലയാളികളുടെ പ്രിയ നടൻ റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ആലിയ ഭട്ടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരം പങ്കുവെക്കുകയാണ് റോഷൻ. തനിക്ക് ലഭിച്ച വലിയ ഒരു അവസരമായിരുന്നു എന്നാണ് റോഷൻ ആലിയ ഭട്ടിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

‘നന്ദി ഡാര്‍ലിങ്‌സ്. അലിയ ഭട്ടിനും ഷെഫയില്‍ ഷായ്ക്കും വിജയ് വര്‍മയ്ക്കും സ്‌നേഹം നിറഞ്ഞ ആലിംഗനം. നിങ്ങളോടൊപ്പം ഒരു സിനിമയില്‍ പ്രവൃത്തിക്കാന്‍ കഴിഞ്ഞതും, നിങ്ങളുടെ അഭിനയം നേരില്‍ കാണാന്‍ കഴിഞ്ഞതും വളരെ മികച്ച ഒരു അവസരമാണ്’ എന്നാണ് റോഷന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നിങ്ങളെ ഞാന്‍ നിരാശപ്പെടുത്തിയില്ല എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞ് സംവിധായകനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും റോഷന്‍ ടാഗ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CSMOciqJAnr/?utm_source=ig_web_copy_link

മൂത്തോന്‍ (മലയാളം – ഹിന്ദി ബഹുഭാഷ ചിത്രം), ചോക്ക്ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഡാര്‍ലിങ്. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും അലിയ ഭട്ടും ഗൗരവ് വര്‍മയും ചേര്‍ന്നാണ് നിര്‍മിയ്ക്കുന്നത്. റോഷന്‍ മാത്യുവിന് ഒപ്പം അലിയ ഭട്ട്, ഷെഫയില്‍ ഷ, വിജയ് വര്‍മ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. അനില്‍ മേഹ്തയാണ് ഛായാഗ്രഹകന്‍.

shortlink

Related Articles

Post Your Comments


Back to top button