GeneralLatest NewsMollywoodNEWSSocial MediaVideos

കൊവിഡ് വാക്സിൻ സ്വീകരിച്ച് നിത്യാ ദാസ്: വീഡിയോ

സൂചി കുത്താൻ വരുമ്പോൾ പേടിച്ച് കണ്ണടച്ച് ഇരിക്കുന്ന നിത്യയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്

കൊവിഡ് വാക്സിൻ സ്വീകരിച്ച് നടി നിത്യാ ദാസ്. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വാക്സിൻ സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. വാക്സിൻ എടുത്തു എന്ന് മാത്രമാണ് വീഡിയോയ്‍ക്ക് നിത്യാ ദാസ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. സൂചി കുത്താൻ വരുമ്പോൾ പേടിച്ച് കണ്ണടച്ച് ഇരിക്കുന്ന നിത്യയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായും എത്തുന്നത്. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും, ധൈര്യമായിരിക്കൂവെന്നുമാണ് കമന്റുകള്‍.

View this post on Instagram

A post shared by Nithya Das (@nityadas_)

വിവാഹ ശേഷമാണ് നിത്യാ ദാസ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാൽ തമിഴ് സീരിയലുകളിലും, ടെലിവിഷൻ ഷോകളിലും അവതാരകയായി നിത്യ സജീവമാണ്. അരവിന്ദ് സിംഗ് ജംവാളുമായി നിത്യാ ദാസ് 2007ലാണ് വിവാഹിതയാകുന്നത്. ഇരുവർക്കും ഒരു മകളും മകനുമാണുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button