BollywoodCinemaGeneralLatest NewsMovie GossipsNEWS

ബൻസാലി- രൺവീർ ചിത്രം ബൈജു ബവ്‌രയിൽ നിന്ന് ദീപിക പദുക്കോണിനെ പുറത്താക്കി

രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബവ്‌രയില്‍’ നിന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ പുറത്താക്കിയതായി റിപ്പോർട്ട്. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭർത്താവും നടനുമായ രണ്‍വീര്‍ സിംഗിന്റെ അത്ര തന്നെ പ്രതിഫലം തനിക്കും വേണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദീപികയെ പുറത്താക്കിയത്. ഇത്രയും പ്രതിഫലം നല്കാൻ കഴിയില്ല എന്ന് നിർമ്മാതാക്കൾ പറഞ്ഞതായാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. തനിക്ക് ഭര്‍ത്താവു കൂടിയായ രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സഞ്ജയ് ലീല ബന്‍സാലിയ്‌ക്കൊപ്പം ദീപിക ചെയ്ത പത്മാവതി, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചി്ത്രങ്ങളിലും രണ്‍വീര്‍ സഹതാരമായിരുന്നു.

എന്നാൽ ബോളിവുഡിലെ ലിംഗവിവേചനത്തിനെതിരേ നേരത്തേയും അഭിനേത്രികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ദീപികയും തുല്യവേതനം ഉറപ്പാക്കുന്നതിലെ പ്രധാന്യത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button