Film ArticlesGeneralLatest NewsMollywoodNEWS

‘എനിക്കാ ബഹുമാനമില്ല മിസ്റ്റർ മുണ്ടൂർ സിദ്ധൻ, നിങ്ങളുടെ ഈ നാറിയ നട്ടെല്ലിനോട്’ തിയറ്ററുകൾ ഇളക്കിമറിച്ച ഭരത് ചന്ദ്രൻ

ഫയർ ബ്രാൻഡ് ഡയലോഗുകളിലൂടെ ആൾക്കൂട്ടത്തെ ഇളക്കി മറിച്ച. പവർഫുൾ ക്യാരക്ടർ ഭരത് ചന്ദ്രൻ ഐപിഎസ്.

‘മാനാഭിമാനങ്ങളില്ലാത്തവർക്ക് ഏതു പുഴുത്ത പട്ടിയുടെയും കാലു പിടിക്കാമെന്ന് ‘

‘എനിക്കാ ബഹുമാനമില്ല മിസ്റ്റർ സിദ്ധൻ ,നിങ്ങളുടെ ഈ നാറിയ നട്ടെല്ലിനോട്’

‘തൊമ്മിക്കുഞ്ഞ് ചെറ്റത്തരം പഠിച്ചത് ഐഎഎസ് ഉദ്യോഗസ്ഥർ ബോൾ ഉരുട്ടിക്കളിക്കുന്ന ക്ലബ്ബീന്നല്ല ,താഴത്തങ്ങാടി ചന്തേന്നാണ് എന്നല്ലേ അത് കേട്ടിട്ടുണ്ട്’

‘let them come after you… and I will go after them…അവരുടെ പിന്നാലെ ഉണ്ടാവും ഭരത് ചന്ദ്രൻ. … JUST REMEMBER THAT … ‘ കിടിലൻ ഫയർ ബ്രാൻഡ് ഡയലോഗുകളിലൂടെ ആൾക്കൂട്ടത്തെ ഇളക്കി മറിച്ച. പവർഫുൾ ക്യാരക്ടർ ഭരത് ചന്ദ്രൻ ഐപിഎസ്.

ഭരത് ചന്ദ്രൻ തിയേറ്ററുകൾ ഇളക്കി മറിച്ചിട്ട് 16 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സുരേഷ് ഗോപി സിനിമകളെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കമ്മീഷണര്‍ എന്ന സിനിമയും അതിലെ കിടിലന്‍ ഡയലോഗും ഒപ്പം ഭരത് ചന്ദ്രൻ എന്ന കമ്മീഷ്ണർ കഥാപാത്രവുമാണ്.

read also: ഫഹദിന് പിറന്നാൾ ദിനത്തിൽ സമ്മാനവുമായി ‘വിക്രം’ ടീം: ആശംസയുമായി കമല്‍ ഹാസനും

1994 ല്‍ പുറത്തിറങ്ങിയ കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രം 2005ലാണ് ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ രഞ്ജിപണിക്കര്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ചത്. രണ്ടു ചിത്രത്തിന്റേയും തിരക്കഥ രഞ്ജിപണിക്കര്‍ തന്നെയാണ്. പക്ഷേ കമ്മീഷ്ണറിൻ്റെ നേർ തുടർച്ചയല്ലായിരുന്നു ഭരത് ചന്ദൻ. കമ്മീഷ്ണറിലെ ലീഡിംഗ് ക്യാരക്ടറായ ഭരത് ചന്ദ്രൻ ടൈറ്റിൽ റോളിൽ രണ്ടാം ചിത്രമായി എത്തിയപ്പോൾ കോൺസ്റ്റബിൾ ഗോപിയുടെ ഭാര്യാ കഥാപാത്രം മാത്രമാണ് കൂടെ കൂട്ടിയത്. ബാക്കിയുള്ളതെല്ലാം ഹബീബ് ബഷീറിൻ്റെയും ഹൈദരലിയുടെയും പരാമർശങ്ങളിൽ മാത്രമൊതുങ്ങിയിരുന്നു.

രൺജി പണിക്കരുടെ പ്രഥമ സംവിധാന സംരംഭത്തിന് മാസ് ഹീറോ ആയ ഭരത് ചന്ദ്രൻ തന്നെ മിഴിവേകി. ആദ്യത്തേതിൽ മോഹൻ തോമസിൻ്റെ കുടില തന്ത്രങ്ങൾക്കെതിരെയാണ് ഭരത് ചന്ദ്രൻ പടപൊരുതിയതെങ്കിൽ രണ്ടാമത്തേതിൽ ഹൈദരലി യുടെ വർഗ്ഗീയ അജണ്ടകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് അല്ലെങ്കില്‍ ആരാധകരിലേക്ക് എത്തിച്ച സംവിധായകന്‍ രഞ്ജി പണിക്കര്‍ നൂറു ശതമാനം വിജയിക്കുകയും ചെയ്തു എന്നു പറയാം

മായമ്പറം ബാവയുടെ കൊലപാതകത്തെത്തുടർന്നുള്ള വർഗ്ഗീയ കലാപങ്ങളുടെ ഭൂമികയിലേക്കാണ് ചുവന്ന കണ്ണുകളുമായി, കയ്യിൽ തോക്കുമായി ഭരത് ചന്ദ്രൻ ഐ പി എസ് വന്നിറങ്ങുന്നത്. മലബാർ ലീഗ് ഹൗസിൻ്റെ മുമ്പിലേക്കു വന്നിറങ്ങിയ ഭരത് ചന്ദ്രൻ്റെ ഇൻട്രോസീൻ അതിഗംഭീരമായിരുന്നു. കളക്ട്രേറ്റിൽ നിന്നുള്ള മെസേജ് പാസ് ചെയ്യുന്ന ഉദ്യാഗസ്ഥൻ, സംഘർഷം കവർ ചെയ്യുന്ന ക്യാമറാമാൻ ,ഐ ജി യുടെ നിർദ്ദേശവുമായി എത്തുന്ന അൻവർ എന്നിവരെ ഒരേ സമയം ഡീൽ ചെയ്ത് ഫോഴ്സിനോട് അഡ്വാൻസ്ഡാവാൻ ഓർഡർ കൊടുത്ത് ,കുഞ്ഞു മായിൻകുട്ടി എം എൽ എ യുടെ അടുത്ത് ഭരത് ചന്ദ്രൻ എത്തുമ്പോൾ തിയറ്ററുകൾ ഇളകി മറിയുകയായിരുന്നു .മലയാളത്തിലെ ഒരു സൂപ്പർ താരത്തിൻ്റെ തിരിച്ചു വരവ് വിളംബരം ചെയ്യുകയായിരുന്നു ആ രംഗവും സിനിമയും. പോലീസ് വേഷങ്ങൾക്ക് പകരം വെയ്ക്കാൻ മറ്റൊരു നടനില്ലായെന്ന് തെളിയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രൻ.. കാലാ പുരോഹിത് ഖാനെയും ഹൈദരലിയെയും വധിച്ച് നീതി നടപ്പിലാക്കുന്ന ഭരത് ചന്ദ്രൻ ഗൂഡാലോചനക്കാരനായ മുഖ്യമന്ത്രി തൊമ്മിക്കുഞ്ഞിനെ ജനങ്ങൾക്കു വിട്ടു കൊടുക്കുന്നിടത്താണ് ചിത്രം പൂർത്തിയാകുന്നത്.

സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ ചേർത്തടുക്കി തയ്യാറാക്കിയ ഭരത്ചന്ദ്രൻ എന്ന ചിത്രം മെഗാ ഹിറ്റായത്, ജനങ്ങൾ എപ്പോഴൊക്കെയോ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുകയും നിർഭാഗ്യവശാൽ നിശബ്ദ രകേണ്ടി വരികയും ചെയ്യുന്ന ജനങ്ങളുടെ പ്രതികരണ ബോധങ്ങളെ സമ്പൂർണ്ണാർത്ഥത്തിൽ തൃപ്തിപ്പെടുത്തിയ കഥാപാത്രത്തിലൂടെയായിരുന്നു. സാധാരണയായി നാല് ഷോ കളിക്കുന്ന തിയറ്ററുകളിൽ പോലും അഞ്ചു ഷോകൾ വീതമാണ് ഭരത് ചന്ദ്രൻ കളിച്ചത്. അക്കാലയളവിൽ ,ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകർ അടുത്ത ഷോയ്ക്കു കയറാൻ വേണ്ടി രണ്ടു മണിക്കൂറോളം കാത്തു നിൽക്കുന്നത് വലിയ വാർത്ത ആയിരുന്നു.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചു വരവിനെ അടയാള പ്പെടുത്തിയ സിനിമ എന്ന നിലയിലാണ് ഭരത് ചന്ദ്രൻ ഐ പി എസ് ചലച്ചിത്ര ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഭരത് ചന്ദ്രൻ്റെ മെഗാ വിജയം ടൈഗർ, രാഷ്ട്രം, ലങ്ക ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര മേഖലയിൽ സജീവമാകുന്നതിന് സൂപ്പർ താരത്തെ സഹായിച്ചു. കിംഗ് ആൻഡ് കമ്മീഷ്ണർ എന്ന ചിത്രത്തിലൂടെ ഭരത് ചന്ദ്രൻ മൂന്നാമതൊരു വരവു കൂടി നടത്തിയെങ്കിലും അത് അത്രയ്ക്ക് ഫലപ്രദമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ടെയ്ൽ എൻഡ്

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപിയെ ചലച്ചിത്ര മേഖലയിൽ സജീവമാക്കുന്നതിന് സഹായിച്ച ഭരത് ചന്ദ്രൻ ഒരുക്കിയത് രൺജി പണിക്കരായിരുന്നു . രാഷ്ട്രീയത്തിൽ സജീവമായിക്കഴിഞ്ഞ സുരേഷ്‌ഗോപി വീണ്ടും വലിയൊരു ഇടവേളയ്ക്കു ശേഷം ശക്തമായ തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ച ചിത്രമായ കാവൽ. ഒരുക്കുന്നത് രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കാരാണ് എന്നതാണ് രസകരമായ വസ്തുത

രശ്മി അനിൽ

shortlink

Related Articles

Post Your Comments


Back to top button