GeneralLatest NewsMollywoodNEWS

ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല: തിയറ്ററുകൾ തുറക്കണമെന്നാവശ്യവുമായി വിതരണക്കാർ

ഇത്തവണ ഓണത്തിന് തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ല എന്നുമാണ് അറിയാൻ സാധിക്കുന്നത്

സിനിമ തിയേറ്ററുകൾ തുറക്കണം എന്ന ആവശ്യം ഉന്നയിച്ച് വിതരണക്കാർ. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ യോഗത്തിലാണ് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു തിയേറ്ററുകൾ വേഗം തുറക്കണം എന്നും അല്ലാത്തപക്ഷം അത് സാരമായി ബാധിക്കുമെന്നും വിതരണക്കാർ പറഞ്ഞു.

സംസ്ഥാനത്തെ എല്ലായിടത്തും തിയേറ്ററുകൾ ഒരുമിച്ച് തുറക്കണമെന്ന ആവശ്യമാണ് യോഗത്തിലുണ്ടായത്. ടെസ്റ്റ് പോസിറ്റീവ് നിരക്കനുസരിച്ച് തിയേറ്റർ തുറക്കുന്നത് ഉചിതമെന്നും യോഗം വിലയിരുത്തി. ഇത്തവണ ഓണത്തിന് തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ല എന്നുമാണ് അറിയാൻ സാധിക്കുന്നത്.

shortlink

Post Your Comments


Back to top button