BollywoodCinemaGeneralLatest NewsNEWSSocial Media

പ്രിയങ്കയും കത്രീനയും ആലിയയും ഒന്നിക്കുന്നു: വമ്പൻ പ്രഖ്യാപനവുമായി ഫർഹാൻ അക്തർ

പുതിയ സിനിമയെ കുറിച്ചുള്ള വിവരം ഫർഹാൻ അക്തർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

ഏറെ വർഷങ്ങൾക്ക് ശേഷം ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന വമ്പൻ ചിത്രത്തിന് ‘ജീ ലെ സാറാ’ എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരം ഫർഹാൻ അക്തർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റർ.

https://www.instagram.com/p/CSYdA0EgzG9/?utm_source=ig_embed&utm_campaign=loading

ഫർഹാൻ അക്തറിന് പുറമെ സോയ അക്തർ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയവരും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം സോയ അക്തറും റീമ കട്ട്ഗിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments


Back to top button