GeneralLatest NewsMollywoodNEWSSocial Media

‘ആരവങ്ങളില്ലാതെ ആനവണ്ടിയിൽ’: സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി സുബി സുരേഷ്

ബസില്‍ ആരും തിരിച്ചറിയാതെയുള്ള യാത്രക്കിടയില്‍ കണ്ടക്ടർ എടുത്ത സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ് വൈറലായി മാറിയത്

നടൻ സന്തോഷ് പണ്ഡിറ്റ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ച് നടി സുബി സുരേഷ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ് സുബിയും പങ്കുവെച്ചത്. ബസില്‍ ആരും തിരിച്ചറിയാതെയുള്ള യാത്രക്കിടയില്‍ കണ്ടക്ടർ എടുത്ത ചിത്രമായിരുന്നു ഇത്.

എറണാകുളത്തുനിന്നാണ് സന്തോഷ് ബസ്സിൽ കയറിയത്. മാസ്ക് വച്ചതിനാൽ യാത്രക്കാർ ആരും സന്തോഷിനെ തിരിച്ചറിഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ബസ്സിലെ കണ്ടക്ടർ. ടിക്കറ്റെടുക്കാൻ പണം നീട്ടിയപ്പോൾ ഷഫീഖ് സന്തോഷിനെ തിരിച്ചറിഞ്ഞു. ആലപ്പുഴയിലെത്തുമ്പോൾ ചായ കുടിക്കാൻ സമയം കിട്ടുമോ എന്ന് സന്തോഷ് ചോദിച്ചതോടെ ഷഫീഖ് അദ്ദേഹവുമായി സംസാരിച്ചു. തുടർന്നാണ് ഷഫീഖ് എടുത്ത ഫോട്ടോ ‘ഈ യാത്രക്കാരനെ തിരിച്ചറിയാമോ’ എന്ന കാപ്ഷനുമായി കെഎസ്ആർടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലുമിട്ടത്. ഇതിന് പിന്നാലെയാണ് ചിത്രം വൈറലാവുന്നത്.

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വിവാദം നടക്കവെ സാമൂഹ്യസേവനവും ലളിതമായ ജീവിതവും പരാമര്‍ശിച്ചാണ് പണ്ഡിറ്റിന്റെ ചിത്രം പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button