GeneralLatest NewsMollywoodNEWSSocial Media

അമ്മായിയമ്മയുടെ പേരിൽ ഓണസാരി ഒരുക്കി പൂർണിമ: കമന്റുമായി മല്ലിക

മല്ലികയുടെ പൂർണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നൽകിയിരിക്കുന്നത്

അമ്മായിയമ്മ മരുമകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ പോലെയാണ് മല്ലികയും പൂർണിമ ഇന്ദ്രജിത്തും. ഇരുവരുടെയും സ്നേഹവും സൗഹൃദവും ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മയുടെ പേരിൽ ഓണസാരി പുറത്തിറക്കിയിരിക്കുകയാണ് പൂർണിമ. മല്ലികയുടെ പൂർണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നൽകിയിരിക്കുന്നത്.

മനോഹരമായ ഒരു വീഡിയോയ്ക്കൊപ്പം പൂർണിമ തന്നെയാണ് പുടവ പുറത്തിറക്കിയത്. കസവു കരയുള്ള കൈത്തറി സാരിയെ വ്യത്യസ്തമാക്കുന്നത് ചുവപ്പ് പൊട്ടുകളാണ്. സ്ലാവ് ലസ് ചുവപ്പ് ബ്ലൗസിനൊപ്പം സാരിയുടുത്തു ഇരിക്കുന്ന പൂർണിമയാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയ്ക്ക് പ്രതികരണവുമായി മല്ലികയും എത്തി.

‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല…അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല. പൊട്ടുകുത്താനറിയില്ല , കണ്ണെഴുതാനറിയില്ല… എട്ടുംപൊട്ടും തിരിയാത്ത പൂർണിമാ മോഹൻ… കൊച്ചി സ്റ്റെല്ലാ മേരീസ് കോളജിലെ പൂർണിമാ മോഹൻ….. ഹ… ഹ…. ഹ…..ബെസ്റ്റ് വിഷസ് മോളൂ.’–മല്ലിക പറയുന്നു.

https://www.instagram.com/p/CSdvXuuoa6Q/?utm_source=ig_embed&ig_rid=64eb2dbe-f4ee-49db-809e-9756bf164f0a

നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപേർ വീഡിയോയ്ക്ക് കമന്റുമായെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button