GeneralLatest NewsMollywoodNEWSSocial Media

വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി: വൈറലായി പുതിയ സ്റ്റൈലിഷ് ലുക്ക്

ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരു സ്റ്റൈലൻ ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്

വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. അടുത്തിടയിലാണ് താരം വെള്ളിത്തിരയിലെത്തിയിട്ട് 50 വർഷങ്ങൾ പൂർത്തീകരിച്ചത്. ഇപ്പോഴും അതേ ചുറുചുറുക്കോടെ തന്നെ അദ്ദേഹം സിനിമയിൽ തുടരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രമാണ്. മമ്മൂട്ടി തന്നെയാണ് അദ്ദേഹത്തിന്റ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരു സ്റ്റൈലൻ ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ടിഷർട്ട് ധരിച്ച് താടി ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CSiiSL7pWsj/?utm_source=ig_embed&ig_rid=9df57c15-f99a-4644-bd14-12873064ba76

നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും മെഗാസ്റ്റാറിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഫയർ സിമ്പിലാണ് രമേഷ് പിഷാരടി ചിത്രത്തിന് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button