BollywoodGeneralLatest NewsMovie GossipsNEWSSocial Media

വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്

നേരത്തെ വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന് നടൻ ഹര്‍ഷ വര്‍ദ്ധൻ കപൂര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു

ബോളിവുഡ് നടൻ വിക്കി കൗശലും നടി കത്രീന കൈഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ ഇരുവരും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല.

വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

അടുത്ത കാലത്തായി വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചാണ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുള്ളത്. ഷെര്‍ഷയുടെ സ്‍ക്രീനിംഗിന് ഇരുവരും ഒന്നിച്ച് എത്തിയത് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

നേരത്തെ വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന് നടൻ ഹര്‍ഷ വര്‍ദ്ധൻ കപൂര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിക്കി. മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നടൻ നേടിയിട്ടുണ്ട്.
സര്‍ദ്ദാര്‍ ഉദ്ധം സിംഗ് എന്ന സിനിമയാണ് വിക്കി കൗശലിന്റേതായി ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button